Wednesday, June 3, 2020

World Famous Physicists | ലോകത്തിലെ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്മാർ

1.അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ
ടോറിസെല്ലി
2.ആകാശത്തിലെ നിയമസംവിധായകൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ
കെപ്ലർ
3.മെൻലോപാർക്കിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ
തോമസ് ആൽവ എഡിസൺ
4.ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നു എന്ന് നിരീക്ഷണങ്ങളിൽക്കൂടി ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ
ഗലീലിയോ ഗലീലി
5.മുകളിലേയ്ക്കിട്ട കല്ല് താഴേയ്ക്ക് വീഴുന്നതിനുള്ള കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഐസക് ന്യൂട്ടൺ
6.സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഐസക് ന്യൂട്ടൺ
7.വൈദ്യുതസെൽ ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ
അലസാൻഡ്രോ വോൾട്ട
8.സ്വനഗ്രാഹിയന്ത്രം ( ഗ്രാമഫോൺ ) , ഇലക്ട്രിക് ബൾബ് എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
തോമസ് ആൽവ എഡിസൺ
9.സംസാരിക്കുന്ന ചലച്ചിത്രത്തിന്റെ ആവിഷ്ക്കർത്താവ്
തോമസ് ആൽവ എഡിസൺ
10.ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജ്ഞൻ
റോമർ
11.ഒരു പ്രാവശ്യം ഭൗതികത്തിനും മറ്റൊരിക്കൽ രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വനിത
മാഡം ക്യൂറി
12.ഏറ്റവുമധികം പേറ്റന്റുകൾ നേടിയ ശാസ്ത്രജ്ഞൻ
തോമസ് ആൽവ എഡിസൺ
13.ഭൗതിക ശാസ്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ
ജോൺ ബർദീൻ
14.ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
മാക്സ് പ്ലാങ്ക്
15.ഗ്രഹങ്ങളുടെ ചലനനിയമത്തിന്റെ ഉപജ്ഞാതാവ്
കെപ്ലർ
16.ബലതന്ത്ര ( മെക്കാനിക്സ് ) ത്തിന്റെ പിതാവ്
ഗലീലിയോ
17.സ്വാഭാവിക ( പ്രകൃതിദത്ത ) റേഡിയോ ആക്ടിവിറ്റിയുടെ ഉപജ്ഞാതാവ്
ഹെൻറി ബെക്കറൽ
18.താഴോട്ടു പതിക്കുന്ന എല്ലാ വസ്തുക്കൾക്കും അവയുടെ വലിപ്പം എത്രയായാലും ഒരേ വേഗതയാണുള്ളതെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
ഗലീലിയോ
19.ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
ഐസക് ന്യൂട്ടൺ
20.ന്യൂക്ലിയർ സയൻസിന്റെ പിതാവ്
റൂഥർ ഫോർഡ്
21.സൗരയൂഥസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്
കോപ്പർ നിക്കസ്
22.ആറ്റംബോംബിന്റെ പിതാവ്
റോബർട്ട് ഓപ്പൺ ഹൈമർ
23.ന്യൂക്ലിയർ ഫിഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഓട്ടോഹാൻ
24.കാഥോഡ് കിരണങ്ങൾ കണ്ടുപിടിച്ചത്
വില്യം ക്രൂക്സ്
25.ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടുപിടിച്ചത്
ഹെൻറിച്ച് ഹെർട്സ്
26.ഹൈഡ്രജൻ ബോംബിന്റെ പിതാവ്
എഡ്വേർഡ് ടെല്ലർ
27.ആപേക്ഷിക സിദ്ധാന്തം, ഫോട്ടോ ഇലക്ട്രിക് പ്രഭാവം എന്നിവയുടെ ഉപജ്ഞാതാവ്
ആൽബർട്ട് ഐൻസ്റ്റീൻ

No comments:

Post a Comment